ജംബോ ഇലക്ട്രോണിക്‌സും നതിംഗുമായി പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ മുന്‍നിര ഉപഭോക്തൃ ഇലക്ട്രോണിക്സ് റീട്ടയിലര്‍മാരും വിതരണക്കാരുമായ ജംബോ ഇലക്ട്രോണിക്സ് നൂതനവും ഡിസൈന്‍- ഫോര്‍വേഡ് ടെക് ഉത്പന്നങ്ങള്‍ക്ക് പേരുകേട്ടതുമായ ലണ്ടന്‍ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ നതിംഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കരാറോടെ ജംബോ ഇലക്ട്രോണിക്സ് ഖത്തറിലെ നതിംഗ് ഉത്പന്നങ്ങളുടെ ഔദ്യോഗിക വിതരണക്കാരായി മാറും.

city exchange

ഖത്തറിലെ ഉപഭോക്തൃ സാങ്കേതിക മേഖലയെ പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്ന തന്ത്രപരമായ പങ്കാളിത്തം രണ്ട് കമ്പനികള്‍ക്കും സുപ്രധാന നാഴികക്കല്ലാണ്. ഈ കരാറിലൂടെ സ്മാര്‍ട്ട്ഫോണുകള്‍, ഇയര്‍ബഡുകള്‍, നൂതന കണ്ടുപിടുത്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നതിംഗ് ഉത്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ജംബോ ഇലക്ട്രോണിക്സിന്റെ റീട്ടെയില്‍ നെറ്റ്വര്‍ക്ക്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം, രാജ്യത്തുടനീളമുള്ള പങ്കാളി ചാനലുകള്‍ എന്നിവയിലൂടെ ലഭ്യമാകും.

നതിംഗുമായി പങ്കാളിയാകുന്നതിലും അവരുടെ അത്യാധുനിക സാങ്കേതികവിദ്യ ഖത്തരി വിപണിയിലേക്ക് പരിചയപ്പെടുത്തുന്നതിലും സന്തോഷമുണ്ടെന്ന് ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജെദ് സുലൈമാന്‍ പറഞ്ഞു. സുഗമമായ രൂപകല്‍പ്പനയ്ക്കും തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവത്തിനുമുള്ള നതിംഗിന്റെ പ്രതിബദ്ധത, ലോകത്തിലെ ഏറ്റവും ആവേശകരമായ ടെക് ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്ന ദൗത്യവുമായി യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നതിംഗിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ ഫോണ്‍ (3എ), ഫോണ്‍ (3എ)പ്രൊ എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികവ് നല്‍കുന്നു. ഡിസൈനിലും പ്രവര്‍ത്തനക്ഷമതയിലുമുളള ബ്രാന്‍ഡിന്റെ പാരമ്പര്യം പുതിയ ഉപകരണങ്ങളും തുടരുന്നുണ്ട്.

- Advertisement -
Ad image

പുതിയ പങ്കാളിത്തത്തോടെ ഖത്തറിലേക്ക് ആഗോള സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പയനിയര്‍ എന്ന നിലയില്‍ ജംബോ ഇലക്ട്രോണിക്‌സ് സ്ഥാനം ശക്തിപ്പെടുത്തുന്നു.

Share This Article
Leave a Comment
error: Content is protected !!