
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും യുവ സിപിഐ നേതാവുമായ കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍.


ചൊവ്വാഴ്ച വൈകുന്നേരം എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇരുനേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായത്. ബിഹാര്‍ സ്വദേശിയാണു കനയ്യകുമാര്‍ 2019 തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐയില്‍ ചേര്‍ന്നിരുന്നു. ബിഹാറിലെ ബഗുസാരിയയില്‍ ബിജെപിയുടെ ഗിരിരാജ് സിംഗിനെതിരെ മത്സരിക്കുകയും ചെയ്തു. എന്നാല്‍ വിജയിക്കാനായില്ല. ഗുജറാത്ത് വഡ്ഗാമില്‍നിന്നുള്ള എംഎല്‍എയാണ് മേവാനി. 2017ല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് മേവാനി വിജയിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ മുഖങ്ങളിലൊന്നാണ് മേവാനി.
