ആര്‍ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്തില്‍

Web Desk
1 Min Read

കെയ്‌റോ: മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഈജിപ്തില്‍ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുല്‍ ബഷര്‍ കോണ്‍ക്ലേവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും വിദ്യാര്‍ഥികളും പങ്കെടുക്കും.

city exchange

‘മുഹമ്മദ് നബിയെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം’ എന്ന വിഷയത്തില്‍ അക്കാദമിക് സെമിനാറും വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബി കീര്‍ത്തനങ്ങളും സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിക്കുന്ന സ്റ്റുഡന്റ്‌സ് കമ്മ്യൂണ്‍, ക്ലോസിംഗ് സെറിമണി എന്നിവ നടക്കും.

ഡോ. ഇബ്റാഹിം നജ്ം, ഡോ. അഹമദ് മംദൂഹ്, ഡോ. ജമാല്‍ ഫാറൂഖ്, ഡോ. സയ്യിദ് ബലാത്, പ്രൊഫ. ജമാല്‍ ഫാറൂഖ് ദഖാഖ്, പ്രൊഫ. സുബ്ഹി അബ്ദല്‍ ഫത്താഹ് റാബി, ശൈഖ് അഹമദ് ഹുസൈന്‍ അല്‍ അസ്ഹരി, പ്രൊഫ. ഖാലിദ് ശാകിര്‍ അതിയാഹ് സുലൈമാന്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. അബ്ദല്‍ ഹകീം അലി അല്‍ അസ്ഹരി തുടങ്ങിയ പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!