ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡ് സി ഇ ഒയും കോ-പ്രമോട്ടറുമായി ശാലിനി വാര്യരെ നിയമിച്ചു

Web Desk
2 Min Read

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍- ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡ് ശാലിനി വാര്യരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും കോ-പ്രമോട്ടറായും പ്രഖ്യാപിച്ചു.

city exchange

ഫെഡറല്‍ ബാങ്കില്‍ റീട്ടെയില്‍ ബാങ്കിംഗ് വിഭാഗത്തിന് നേതൃത്വം നല്കുന്ന ശാലിനി വാര്യര്‍ അവിടെയിപ്പോള്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡുമായുള്ള അവരുടെ സംരംഭക യാത്ര 2025 ജൂണ്‍ 02 മുതല്‍ ആരംഭിക്കും.

ഫെഡറല്‍ ബാങ്കിലെ ജോലിക്കു മുന്‍പ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ഇരുപത്തിയഞ്ച് വര്‍ഷം ശാലിനി വാര്യര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ ഇന്ത്യ, ബ്രൂണൈ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ അവര്‍ നേതൃത്വം വഹിച്ചു. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്കുള്ള അവരുടെ ശ്രദ്ധേയമായ സംഭാവനകളും ധനകാര്യ വ്യവസായത്തില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന കേരളത്തില്‍ നിന്നുള്ള ചുരുക്കം ചില സ്ത്രീകളില്‍ ഒരാളെന്ന നേട്ടവും ശാലിനിയെ വേറിട്ടു നിര്‍ത്തുന്നു.

ബാങ്കിംഗ് മേഖലയ്ക്ക് അപ്പുറത്തേക്കും ശാലിനി വാര്യരുടെ ഇടപെടലുകള്‍ വ്യാപിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിലെ വിശിഷ്ട അംഗമായ അവര്‍ സിഎ ബാച്ചില്‍ അഖിലേന്ത്യാ ഒന്നാം റാങ്ക് നേടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിലും (സിഐഐ) ദക്ഷിണ മേഖലാ തലത്തില്‍ ഇന്ത്യന്‍ വനിതാ നെറ്റ്വര്‍ക്ക് ഓഫ് സിഐഐയിലും വഹിച്ച സജീവ പങ്ക് വ്യവസായമേഖലയിലും അവരുടെ സ്വാധീനം വെളിപ്പെടുത്തുന്നു.

- Advertisement -
Ad image

‘ശാലിനിയെ ഞങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും കോ-പ്രൊമോട്ടറായും സ്വാഗതം ചെയ്യുന്നതില്‍ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഒരു പരിവര്‍ത്തനാത്മക വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ബാങ്കിംഗ്, ഡിജിറ്റല്‍ നവോഥാനം, ഉപഭോക്തൃ ബന്ധം എന്നിവയിലുള്ള ശാലിനിയുടെ വിപുലമായ അനുഭവം ഞങ്ങളുടെ ദൗത്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായിരിക്കും. വിശ്വാസം, സഹാനുഭൂതി, ശാക്തീകരണം എന്നിവയില്‍ ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ക്കിതിലൂടെ കഴിയും.” ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിഷു രാമചന്ദ്രന്‍ പറഞ്ഞു.

‘ഗോശ്രീയുടെ ഈ നിര്‍ണായക വളര്‍ച്ചാ ഘട്ടത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ എനിക്കഭിമാനമുണ്ട്. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍, ഡിജിറ്റല്‍- ആദ്യ പരിഹാരങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകള്‍ എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വ്യത്യസ്തമായ ഒരു ധനകാര്യ സ്ഥാപനം വികസിപ്പിക്കാന്‍ ഞങ്ങള്‍ക്കുടന്‍ തന്നെ സാധിക്കും. ഉപഭോക്താക്കള്‍ക്കു വിശ്വസനീയമായ ഒരു സംരംഭമായി വളരുന്നതിനായി ഗോശ്രീയുടെ ടീമംഗങ്ങളുമായി സഹകരിച്ച് അക്ഷീണം മുന്നോട്ടു പോകാന്‍ ഞാന്‍ തയ്യാറാണ്.” ശാലിനി വാര്യര്‍ പറഞ്ഞു.

‘സുതാര്യത, ഉത്തരവാദിത്തം, നിക്ഷേപകരുമായുള്ള വിശ്വാസപൂര്‍ണ്ണ ഇടപെടല്‍ എന്നിവയ്ക്ക് ഗോശ്രീ ഉയര്‍ന്ന മുന്‍ഗണന നല്കുന്നു. ഈ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനും കമ്പനിയെ അടുത്ത തലത്തിലേക്ക് നയിക്കുന്നതിനും ശാലിനിയുടെ നേതൃത്വത്തില്‍ നമുക്ക് ആത്മവിശ്വാസമുണ്ട്.’ കോര്‍പ്പറേറ്റ് ഭരണം, നിക്ഷേപക ആത്മവിശ്വാസം എന്നിവയോടുള്ള ഗോശ്രീ ഫിനാന്‍സിന്റെ ശക്തമായ പ്രതിബദ്ധതയെക്കുറിച്ച് ഡയറക്ടര്‍ ടി എസ് അനന്തരാമന്‍ ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!