താരകം.. മെലഡിയുമായി ഗോവിന്ദ് വസന്ത- ഷഹബാസ് അമന്‍ ടീം; സര്‍ക്കീട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ആസിഫ് അലിയെ നായകനാക്കി ‘ആയിരത്തൊന്നു നുണകള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനായ താമര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ സര്‍ക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ‘താരകം..’ എന്ന പേരില്‍ പുറത്തിറക്കിയ ഗാനത്തില്‍ അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ ആണ് ശബ്ദം നല്‍കിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഇതിന് മുന്‍പായി ഇറങ്ങിയിരിക്കുന്ന ചിത്രത്തിലെ ‘ഹോപ്പ് സോങ്’, ‘ജെപ്പ് സോങ്’ എന്നിവക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് കിട്ടിയിരിക്കുന്നത്. മെയ് 8ന് സര്‍ക്കീട്ട് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

city exchange

കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി സര്‍ക്കീട്ടിലൂടെയെത്തുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, പ്രൊജക്ട് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം- വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- സുധി, ലൈന്‍ പ്രൊഡക്ഷന്‍- റഹിം പി എം കെ, സിങ്ക് സൗണ്ട്- വൈശാഖ്, പി ആര്‍ ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ് ബി കെ ഷുഹൈബ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!