വടക്കേ അമേരിക്ക- തെക്കേ അമേരിക്ക സെക്ടറുകളിലേക്ക് സര്‍വീസ് വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

Web Desk
1 Min Read

ദോഹ: ടൊറന്റോയിലേക്കും സാവോ പോളോയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് ജൂണ്‍ 19 മുതല്‍ ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ ആഴ്ചയില്‍ അഞ്ച് വിമാന സര്‍വീസുകളും ജൂണ്‍ 25 മുതല്‍ സാവോ പോളോ/ ഗ്വാറുല്‍ഹോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 17 പ്രതിവാര വിമാന സര്‍വീസുകളും നടത്തും.

city exchange

ആറുമാസം മുമ്പ് ഞങ്ങള്‍ ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചതോടെ ആവശ്യം വര്‍ധിച്ചതായും മികച്ച യാത്രാനുഭവത്തിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് വിമാനങ്ങളുടെ വര്‍ധനവ് പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഖത്തര്‍ എയര്‍വേയ്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ തിയറി ആന്റിനോറി പറഞ്ഞു.

ബിസിനസ്, വിനോദ യാത്രകള്‍ക്കുള്ള പ്രധാന കവാടവും തന്ത്രപ്രധാന കേന്ദ്രവുമായ സാവോ പോളോയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തി ദക്ഷിണ അമേരിക്കയിലേക്കും സര്‍വീസ് വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!