അമ്മക്കിളിക്കൂടില്‍ വാഹിദക്കും രണ്ടു മക്കള്‍ക്കും സുരക്ഷിത ഭവനം ഒരുങ്ങുന്നു

Web Desk
1 Min Read

ആലുവ: സ്വന്തമായി ഭൂമിയുണ്ടായിട്ടും സാമ്പത്തിക പരാധീനതമൂലം ഭവനം നിര്‍മ്മിക്കുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളികൂട് പദ്ധതിയില്‍ വിധവയായ വാഹിദ ജലീലിനും രണ്ടു മക്കള്‍ക്കും കീഴ്മാട് 11-ാം വാര്‍ഡ് കുന്നുംപുറത്ത് നിര്‍മ്മിക്കുന്ന 57-ാമത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സിനിമാ നടന്‍ കലാഭവന്‍ നവാസ് നിര്‍വ്വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു സ്വാഗതം പറഞ്ഞു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ലിസ്സി സെബാസ്റ്റ്യന്‍, ബ്ലോക്ക് അംഗം ഷീജ പുളിക്കല്‍, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി എ മുജീബ്, പഞ്ചായത്ത് അംഗങ്ങളായ സാജു മത്തായി, കെ എ ജോയ്, റസീല ഷിഹാബ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. വാര്‍ഡ് അംഗം സനില നന്ദി പറയുകയും ചെയ്തു.

2 ബെഡ്, ഹാള്‍, കിച്ചണ്‍ സിറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയര്‍ കേയ്സ് എന്നിവ അടങ്ങുന്ന ഏഴര ലക്ഷം രൂപ ചെലവു വരുന്ന 510 ചതുരശ്ര അടിയുള്ള വീടാണ് പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്.

അമ്മക്കിളിക്കൂട് പദ്ധതിയിലെ 58-ാമത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം മെയ് 8ന് രാവിലെ 9 മണിക്ക് ചൂര്‍ണിക്കര 11-ാം വാര്‍ഡ് കുന്നത്തേരിയില്‍ സിനിമാനടന്‍ എസ് വി കൃഷണശങ്കര്‍ നിര്‍വ്വഹിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!