ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റ് മെയ് 11 വരെ

Web Desk
1 Min Read

ദോഹ: ഖത്തറിലെ മുന്‍നിര റീട്ടയ്ല്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ്മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റ് ആരംഭിച്ചു. വിവിധ ഇനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലില്‍ ലഭ്യമാണ്.

city exchange

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങളുടെ വൈവിധ്യം തന്നെയാണ് മുഖ്യആകര്‍ഷണം. മല്ലിക, മല്‍ഗോവ, ബദാമി, നീലം, അല്‍ഫോന്‍സാ തുടങ്ങി മുപ്പതോളം മാമ്പഴങ്ങള്‍ മാംഗോ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിവിധയിനം മാമ്പഴങ്ങള്‍ക്ക് പുറമേ മാമ്പഴം കൊണ്ടുള്ള പായസം, പുഡ്ഡിംഗ്, ബേക്കറികള്‍, കേക്കുകള്‍, അച്ചാറുകള്‍, ജ്യൂസുകള്‍, കറികള്‍ തുടങ്ങിയ വിഭവങ്ങളും ഇപ്പോള്‍ പ്രത്യേക ഓഫറില്‍ ഒരുക്കിയിട്ടുണ്ട്.

ഗ്രാന്‍ഡ് മാംഗോ ഫെസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. സിഇഒ ശരീഫ് ബി സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, അഡ്മിന്‍ മാനേജര്‍ നിതില്‍, പി ആര്‍ മാനേജര്‍ സിദ്ദീഖ്, മാള്‍ മാനേജര്‍ നവാബ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

2025 മെയ് 11ന് മംഗോ ഫെസ്റ്റ് സമാപിക്കും. എല്ലാ ഉപഭോക്താക്കളെയും ഫെസ്റ്റ് സന്ദര്‍ശിക്കാനും ഓഫറുകള്‍ പരമാവധി ഉപയോഗപ്പെടുത്താനും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!