
ടോക്ക്യോ: ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം. ടെന്നീസ് വേദികളില്‍ മനുഷ്യാവകശാങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ട സൂപ്പര്‍താരം നവോമി ഒസാകയാണ് ഒളിംപിക് ദീപം തെളിയിച്ചത്. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ ഒളിംപിക്‌സ് ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കരിമരുന്ന് പ്രയോഗത്തോടെയാണ് ഒളിംപിക്‌സ് കായക വാനത്തില്‍ തുടക്കം കുറിച്ചത്. 2013ല്‍ ഒളിംപിക്‌സ് വേദിയായി ജപ്പാന്‍ പ്രഖ്യാപിച്ചതു മുതല്‍ യാഥാര്‍ഥ്യമാകുന്നതുവരെയുള്ള കാര്യങ്ങള്‍ വിവരിച്ച പ്രത്യേക വീഡിയോ പ്രദര്‍ശിപ്പിച്ചു.
മുന്നോട്ട് എന്ന പ്രമേയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കോവിഡില്‍ ജീവന്‍ നഷ്ടമായവര്‍ക്കും വിടപറഞ്ഞ ഒളിംപ്യന്‍മാര്‍ക്കും ആദരമര്‍പ്പിച്ച് മൗനം ആചരിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്.


ടോക്യോയില്‍ 41 വേദികളിലായി 33 കായിക ഇനങ്ങളില്‍ 339 മെഡല്‍ വിഭാഗങ്ങളിലാണ് മത്സരം അരങ്ങേറുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയ്ക്കായി ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും ബോക്‌സിംഗ് ഇതിഹാസം മേരി കോമും പതാകയേന്തി. ജാപ്പനീസ് അക്ഷരമാലാ ക്രമത്തിലാണ് മാര്‍ച്ച് പാസ്റ്റില്‍ ടീമുകള്‍ അണിനിരന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ 20 പേര്‍ മാത്രമാണ് ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റ് സംഘത്തില്‍ പങ്കെടുത്തത്.
ചരിത്രത്തില്‍ ആദ്യമായാണ് കാണികളില്ലാത്ത വേദിയില്‍ ഒളിംപിക്‌സ് അരങ്ങേറുന്നത്. ഇന്ത്യക്കു വേണ്ടി 18 കായിക ഇനിങ്ങളിലായി 126 താരങ്ങളാണ് കളത്തിലിറങ്ങുന്നത്. ഇവരില്‍ ഒന്‍പത് പേരാണ് മലയാളികള്‍.
ഒളിംപിക് മത്സരങ്ങള്‍ ആഗസ്ത് എട്ടിന് സമാപിക്കും.
