

ദോഹ: മാര്‍ത്തോമ കോളേജ് അലുംനി (എം ടി സി എ) ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പാരമ്പര്യത്തിനും ദീര്‍ഘകാല ബന്ധങ്ങള്‍ക്കും ആദരവ് സമര്‍പ്പണവും വാര്‍ഷികാഘോഷവും സിഗനേച്ചര്‍ റസ്റ്റോറന്റില്‍ നട്ത്തി.

ബിസിനസ് മീറ്റിങ്ങില്‍ എം ടി സി എ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ ജേക്കബ്, ട്രഷറര്‍ ജേക്കബ് എം മാത്യു, അലുംനി വൈസ് പ്രസിഡന്റ് ഷീല സണ്ണി, അലുംനി പേട്രണ്‍ രാജു മാത്യു, മുന്‍ പേട്രണ്‍ ജോര്‍ജ് മാത്യു, സിബു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.


ക്യു എഫ് എം 98.6 റേഡിയോ മാനേജര്‍ നൗഫല്‍ അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. പാരമ്പര്യത്തിനും ദീര്‍ഘകാല ബന്ധങ്ങള്‍ക്കും ആദരവ് സമര്‍പ്പണം പരിപാടിയുടെ ഭാഗമായി 60 വയസും അതില്‍ കൂടുതലും ഉള്ള അലുംനി അംഗങ്ങളേയും 25 വര്‍ഷത്തിലധികം ദാമ്പത്യജീവിതം ആഘോഷിക്കുന്ന ദമ്പതികളേയും ആദരിച്ചു.
ഡൗണ്‍ ദ മെമ്മറി ലെയ്ന്‍ എന്ന ശീര്‍ഷകത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഗിരിന്‍ വര്‍ഗീസ് ജോര്‍ജ്, ഷിജിന്‍ സൈമണ്‍, ഷീന്‍ സൈമണ്‍, അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിവിധ പരിപാടികള്‍ നടത്തി.

