

കൊച്ചി: പൂനെ ഗ്യാസിന്റെ കേരളത്തിലെ ആദ്യത്തെ വാണിജ്യ, വ്യാവസായിക പ്രകൃതി വാതക എക്സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ തൃപ്പൂണിത്തുറ എംഎല്‍എയും മുന്‍ തുറമുഖ മന്ത്രിയുമായ കെ ബാബു ഉദ്ഘാടനം ചെയ്തു. പൂനെ ഗ്യാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെസല്‍ സമ്പത്ത്, സെയില്‍സ് ഡയറക്ടര്‍ ഭവന്‍ ഉദേഷി, ഡയറക്ടര്‍ ഓപ്പറേഷന്‍സ് രാധിക സമ്പത്ത്, സ്പാര്‍ടെക് പൂനെ ഗ്യാസ് എക്സ്പീരിയന്‍സ് സെന്റര്‍ കൊച്ചി സെന്റര്‍ ഡയറക്ടര്‍ ഋഷി മേനോന്‍, സ്പാര്‍ടെക് പൂനെ ഗ്യാസ് എക്സ്പീരിയന്‍സ് സെന്റര്‍ കൊച്ചി ഡയറക്ടര്‍ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പൂനെ ഗ്യാസിന്റെ ഇന്ത്യയിലെ ആറാമത്തെ എക്സ്പീരിയന്‍സ് സെന്ററാണിത്. കേരളത്തിന്റെ വളര്‍ന്നുവരുന്ന ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസേവനം, വാണിജ്യ മേഖലകളുടെ ആവശ്യങ്ങള്‍ നിറവേറ്റല്‍ എന്നിവയിലാണ് സെന്റര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് എല്‍പിജി സിസ്റ്റമായ എല്‍പി ജീനിയസ്, നിലവിലുള്ള ഡീസല്‍ ജനറേറ്ററുകള്‍ എല്‍പിജിയുടെയും ഡീസലിന്റെയും മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന ഫ്യൂവല്‍ ഫ്യൂഷന്‍, വാതക ചോര്‍ച്ചകള്‍ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക ലീക്ക് ചെക്ക് തുടങ്ങിയ സംവിധാനങ്ങളുടെ സാന്നിധ്യം കൊച്ചിയിലെ എക്സ്പീരിയന്‍സ് സെന്ററിന്റെ പ്രത്യേകതകളാണ്.

ഊര്‍ജ്ജ ചെലവ് ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യവസായങ്ങള്‍ മികച്ചതും വൃത്തിയുള്ളതുമായ ബദലുകളിലേക്ക് നീങ്ങേണ്ടത് വളരെ അത്യാവശ്യമാണെന്നും തങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് അത്തരത്തിലൊരു മാറ്റമാണെന്നും പൂനെ ഗ്യാസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെസല്‍ സമ്പത്ത് പറഞ്ഞു. കൊച്ചിയില്‍ പൂനെ ഗ്യാസ് എക്സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചതോടെ ഊര്‍ജ്ജ ഉപയോഗത്തെ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ മികച്ചതും വൃത്തിയുള്ളതുമായ അത്യാധുനിക ഉപകരണങ്ങള്‍ കേരളത്തിലെ വ്യവസായ മേഖലകളില്‍ ലഭ്യമാക്കപ്പെടുകയാണെന്നും ബിസിനസ്സിന്റെ വലുപ്പം പരിഗണിക്കാതെ കാര്യക്ഷമതയിലൂടെ ലാഭം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തില്‍ കേരളത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം ഗുണം ചെയ്യുമെന്നും സ്പാര്‍ടെക് പൂനെ ഗ്യസ് എക്സ്പീരിയന്‍സ് സെന്റര്‍ കൊച്ചി സെന്റര്‍ ഡയറക്ടര്‍ ഋഷി മേനോന്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ ഉപഭോക്താവിനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാരിസ്ഥിതിക ആഘാതമില്ലാത്തതും കാര്യക്ഷമവുമായ ഇന്ധനങ്ങള്‍ എത്തിച്ചു നല്‍കാനാണ് തങ്ങളുടെ ശ്രമമെന്ന് സ്പാര്‍ടെക് പൂനെ ഗ്യാസ് എക്സ്പീരിയന്‍സ് സെന്റര്‍ കൊച്ചി ഡയറക്ടര്‍ അര്‍ജുന്‍ ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ പൂനെ ഗ്യാസ്, വാണിജ്യ, വ്യാവസായിക വാതക സംവിധാനങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം എന്നിവയില്‍ പ്രധാന സാന്നിധ്യമാണ്. ഇന്ത്യയിലും ആഗോള വിപണികളിലും ശക്തമായ ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനും പൂനെ ഗ്യാസ് വലിയൊരു പങ്ക് വഹിക്കുന്നു.

