

ദോഹ: യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്പതാം വാര്‍ഷികാഘോഷത്തിന് രക്തദാന ക്യാമ്പിലൂടെ തുടക്കം. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഹമദ് മെഡിക്കല്‍ മാനേജര്‍ സിദ്ദീഖ അല്‍ മഹ്മൂദി, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, ഐ എസ് സി ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ്, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, ഐ എസ് സി എം സി അംഗം ഹംസ കരിയാട്, എസ് എ എം ബഷീര്‍, വര്‍ക്കി ബോബന്‍, അസീസ് ഹാജി എടച്ചേരി, റഹൂഫ് കൊണ്ടോട്ടി, അതീഖ് റഹ്മാന്‍, നവാസ് കോട്ടക്കല്‍ എന്നിവര്‍ അതിഥികളായി.

യു എം എ ഐ സെക്രട്ടറി ഷബീര്‍ വാണിമേല്‍, പി ആര്‍ ഇന്‍ചാര്‍ജ് സി കെ ഉബൈദ്, കുങ്ഫു അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, അബ്ദുള്ള പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
