

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം തായിക്കാട്ടുകര സ്ക്കൂള് കോംപ്ലക്സ് എല്‍ പി സ്ക്കൂളില്‍ നടത്തി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക്, സ്ക്കൂള് ഹെഡ്മിട്രസ് ജാസ്മിന് സലാം, സ്ക്കൂള് മാനേജര്‍ പി ബി അലിക്കുഞ്ഞ്, എം എ അബു, സി എച്ച് സലീം, സി കെ ഷെമീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
