ചെന്നിത്തല കോണ്‍ഗ്രസ് പദവികളില്‍ നിന്നും രാജിവെച്ചു

Web Desk
1 Min Read

കൊച്ചി: കോണ്‍ഗ്രസിലെ വിവിധ പദവികളില്‍ നിന്നും രമേശ് ചെന്നിത്തല രാജിവെച്ചു. ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നാണ് രമേശ് ചെന്നിത്തല രാജി പ്രഖ്യാപിച്ചത്.

city exchange

കെ പി സി സി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മുല്ലപ്പള്ളി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു താന്‍ സ്ഥാനത്ത് തുടര്‍ന്നതെന്നും ചെന്നിത്തല പറഞ്ഞു.

സെപ്തംബര്‍ 24ന് അദ്ദേഹം രാജിവെച്ചിട്ടുണ്ടെങ്കിലും വിവിധ സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും രാജി സംബന്ധിച്ച തീരുമാനം എടുക്കുകയെന്നാണ് വിവരം.

- Advertisement -
Ad image

കെ പി സി സി പ്രസിഡന്റാണ് സ്ഥാനം വഹിക്കേണ്ടതെന്നാണ് ചെന്നിത്തല പറയുന്നതെങ്കിലും കെ സുധാരന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പു കൂടി ഇതിനു പിന്നിലുണ്ട്. വി എം സുധീരനും രാജിവെച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ പരിഗണിക്കപ്പെടുന്നില്ലൈന്ന് നേരത്തെ തന്നെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അഭിപ്രായമുണ്ടായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ പി സി സി പ്രസിഡന്റായിരിക്കെ ഈ സ്ഥാനങ്ങളൊന്നും കൈമാറിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Share This Article
Leave a Comment
error: Content is protected !!