

ദോഹ: പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടിയ ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ഖത്തര്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം കാട്ടില്‍ സലീമിന്റെ മകള്‍ സിദ കെ റസാഖിനെ ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ഖത്തര്‍ ചാപ്റ്റര്‍ മൊമെന്റോ നല്‍കി ആദരിച്ചു.

ചടങ്ങില്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇ എം ഷഫീഖ്, സിറാജ്, ഷാജി ചെത്തില്‍, ജുനൈദ്, ഷഫീര്‍ എഫ് എം എന്നിവര്‍ പങ്കെടുത്തു.
