കുട്ടികളേ, പോകുന്നോ ദക്ഷിണാഫ്രിക്കയിലേക്ക്

Web Desk
0 Min Read

ദോഹ: നോമാസ് സെന്റര്‍ 9 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയിലേക്കുള്ള സാംസ്‌കാരിക യാത്രയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. 2025 ഓഗസ്റ്റ് 1 മുതല്‍ 9 വരെയാണ് സാംസ്‌ക്കാരിക യാത്ര.

city exchange

ആറായിരം റിയാലാണ് റജിസ്‌ട്രേഷന്‍ ഫീസ്. വിമാന ടിക്കറ്റ്, താമസം, ഗതാഗതം, വര്‍ക്ക് ഷോപ്പ് ഫീസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഫീസ്.

ഖത്തറി പൈതൃകവുമായും പരമ്പരാഗത ആചാരങ്ങളുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തി യുവജന വികസനം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സാംസ്‌കാരിക മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നോമാസ് സെന്റര്‍.

Share This Article
Leave a Comment
error: Content is protected !!