

ദോഹ: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ സമരത്തിലെ മലബാര്‍ ഗാഥകള്‍ എന്ന തലക്കെട്ടില്‍ വൈവിO്യമാര്‍ന്ന പരിപാടികളോടെ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു.

ഇന്ത്യയുടെ ഐക്യവും സമത്വവും സാഹോദര്യവും നിലനില്‍ക്കുവാന്‍ നമ്മുടെ ഭരണഘടന മുറുകെ പിടിച്ചുള്ള മുന്നോട്ട്‌പോക്ക് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍ പറഞ്ഞു.

മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ചരിത്ര ഗവേഷകന്‍ സഫീര്‍ വാടാനപ്പള്ളി പ്രഭാഷണം നടത്തി. നാടന്‍ പാട്ട് കലാകാരന്‍ രാജേഷ് രാജന്‍ സ്വാതന്ത്ര്യ ദിന ചിന്തകളുണര്‍ത്തി കവിത ആലപിച്ചു. കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര ചരിത്രം അവതരിപ്പിക്കുന്ന ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. സംഗമത്തില്‍ വയനാട് പുനരധിവാസ പദ്ധതിയിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ സഹായം കൈമാറി.
പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ വി കെ സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ശാക്കിര്‍ മഞ്ചേരി, സെക്രട്ടറി ഫഹദ് മലപ്പുറം, സാലിഖ് അടീപ്പാട്ട്, സെക്രട്ടറി സഹല കോലൊത്തൊടി, ഷിബിലി, ശാക്കിറ ഹുസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും ചര്‍ച്ചാ സദസ്സും സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. താജ് ആലുവ ഉദ്ഘാടനം നിര്‍വഹിച്ചു. എറണാകുളം ആക്ടിംഗ് പ്രസിഡന്റ് സുല്‍ത്താന അലിയാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം മുഷ്താഖ് കൊച്ചി മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരം അഫ്‌സല്‍ എടവനക്കാട്, മുഹ്‌സിന്‍ എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു. മത്സരത്തില്‍ യഥാക്രമം ഉവൈസ്, നാസര്‍, സഈദ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കുട്ടികളുടെ വിവിധയിനം കലാപരിപാടികളും അരങ്ങേറി. ജില്ലാ ആക്ടിങ് സെക്രട്ടറി ജാസിദ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിയാസ് വലിയകത്ത് നന്ദിയും പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നിസ്താര്‍ കളമശ്ശേരി, ശരീഫ് ഫൈസല്‍ എടവനക്കാട്, അജ്മല്‍ സാദിഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘എന്റെ ഇന്ത്യ അന്നും ഇന്നും’ ചര്‍ച്ച സദസ്സ് ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, ഇന്‍കാസ് ജില്ലാ പ്രസിഡണ്ട് ജയപാല്‍, സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് ചെറുവള്ളൂര്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണ, ജില്ലാ പ്രസിഡണ്ട് നസീര്‍ ഹനീഫ, ഷാദിയ ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് സാബു സുകുമാരന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ നന്ദിയും പറഞ്ഞു.

