വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘മെനി ഹാര്‍ട്‌സ് വണ്‍ മിഷന്‍’ രക്തദാന ക്യാമ്പ് ഇന്ന്

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് കേരളത്തിലെ പതിനാലു ജില്ലകളിലെ ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുമായി ചേര്‍ന്ന് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു.

city exchange

മെനി ഹാര്‍ട്ട്‌സ് വണ്‍ മിഷന്‍ എന്ന ബാനറില്‍ നടത്തുന്ന രക്തദാന പരിപാടിയില്‍ വിവിധ സംഘടകളിലുള്ള നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ അറിയിച്ചു.

വിവിധ സംഘടനകളുടെയും ബ്ലഡ് ഡൊണേഷന്‍ കേരളയുടേയും സംയുക്ത സഹകരണത്തോടെ നടത്തുന്ന കാമ്പയിന്‍ ജൂണ്‍ 13 വെള്ളിയാഴ്ച രാവിലെ 8ന് തുടങ്ങി 2 മണി വരെ തുടരുമെന്ന് ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!