പി വി അന്‍വറിനെ ക്ഷണിച്ച് പരിപാടി നടത്തുന്നവര്‍ മുസ്ലിം ലീഗില്‍ ഉണ്ടാവരുത്: പോക്കര്‍ കക്കാട്ട് അല്‍സഹ്റ

Web Desk
1 Min Read

ദോഹ: ചെറുവാടിയില്‍ കെ എം സി സിയുടെ പേരില്‍ പി വി അന്‍വറിനെ ക്ഷണിച്ച് നടത്തുന്ന പരിപാടി ശുദ്ധ തോന്നിവാസവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന കൗണ്‍സിലറും മുന്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ പോക്കര്‍ കക്കാട്ട്. അത്തരം പരിപാടി നടത്തിയാല്‍ അവര്‍ക്ക് പിന്നീട് മുസ്ലിം ലീഗിലോ പോഷക സംഘടനകളിലോ സ്ഥാനമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

city exchange

ഇത്തരം പരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
കെ എം സി സിയിലോ മുസ്ലിം ലീഗിലോ എന്തെങ്കിലും സ്ഥാനമുണ്ടെങ്കില്‍ അത് തിരിച്ചെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഇത്തരം ചെയ്തികള്‍ ഒരിക്കലും പാടില്ലാത്തതാണ്.

യു ഡി എഫിനേയും മുസ്ലിം ലീഗിനേയും എതിര്‍ക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയാണ് പി വി അന്‍വറെന്ന കാര്യം ഓര്‍ക്കണം. അത്തരത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടുന്ന മുന്നണിയെ എതിര്‍ക്കുന്നയാളെ പരിപാടിക്ക് ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ല.
യു ഡി എഫിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണിത്. അത് കെ എം സി സിക്കാരല്ല ആരും ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്നും നിലമ്പൂര്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!