സ്‌നേഹതീരം നൂര്‍ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: സ്‌നേഹതീരം ഖത്തര്‍ ഓള്‍ഡ് ഐഡിയല്‍ ഡൈനാമിക് ഹാളില്‍ നൂര്‍ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പരിപാടികള്‍ ആരംഭിച്ചത്.
പവര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സി കെ എം കോയ, കോമേഴ്സ്യല്‍ മാനേജര്‍ മന്‍സൂര്‍ അലി വണ്‍-ടു-വണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തറില്‍ നിന്നും എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയായ സഫ്രീന ലത്തീഫ് ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുകയും യാത്ര അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

city exchange

സ്‌നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ മുസ്തഫ എം വി, കണ്‍വീനര്‍ സെലീം ബി ടി കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഖത്തര്‍ ഡിഫന്‍സ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്‌നേഹതീരം വൈസ് പ്രസിഡന്റ് അലി കളത്തിങ്കലിനെ ആദരിച്ചു. ഫോക്കസ് മെഡിക്കല്‍ സെന്റര്‍ പ്രധിനിധികള്‍ സ്‌നേഹതീരം കുടുംബങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷിയാസ് അന്‍വര്‍ സ്വാഗതവും ട്രഷറര്‍ ആരിഫ് വടകര നന്ദിയും പറഞ്ഞു.

സ്‌നേഹതീരം വനിതാ വിങ്ങിന്റെ അഭിമുഖ്യത്തില്‍
നടത്തിയ പായസ മത്സരത്തില്‍ 17 അംഗങ്ങള്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍മാരായ നവാസ് എം കെ, ഷിഹാസ് യു കെ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. വിജയികളായ ആബിദ സിറാജ്, ഷെറിന്‍ ഷിഹാസ്, ജസ്ന നൗഷാദ് എന്നിവര്‍ക്കൊപ്പം മറ്റു മത്സരാര്‍ഥികള്‍ക്കും വനിതാ വിംഗ് പ്രസിഡന്റ് റസിന്‍ ഷമീമിന്റെയും സെക്രട്ടറി റസീന സെലീമിന്റെയും നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്‍കി.

- Advertisement -
Ad image

പ്രോഗ്രാം കോഡിനേറ്റര്‍ റഈസ് മഞ്ചേരിയുടെയും അവതാരകരായ അവാസിന്‍ ഷമീമിന്റെയും റിസ ഫാത്തിമയുടെയും നേതൃത്വത്തില്‍ ത്വയ്യിബ്, ഇസ്ഹാഖ്, ഹന ത്വയ്യിബ്, ഹിബ ബദറുദ്ദീന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനമേള അരങ്ങേറി. സ്‌നേഹതീരം ജൂനിയര്‍ ആന്റ് സീനിയര്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകളും വ്യത്യസ്തത നിറഞ്ഞ ഒപ്പനയും പ്രോഗ്രാമിന് മികവ് കൂട്ടി.

നിയാര്‍ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെ പി ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!