

ദോഹ: യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലിന് 2022-23 വര്‍ഷത്തേക്കുള്ള പ്രഥമ ഇന്റര്‍നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. സി ഇ ഒ ആയി ഷമീര്‍ വലിയവീട്ടില്‍ (ഖത്തര്‍), സി ഒ ഒ ആയി ഫിറോസ് ചുങ്കത്തറ (കുവൈത്ത്), സി എ ഒ ആയി ഹര്‍ഷിദ് കെ മാത്തോട്ടം (യു എ ഇ), സി എഫ് ഒ ആയി ജരീര്‍ പാലത്ത് (ഒമാന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി ഷബീര്‍ വെള്ളാടത്ത്- സൗദി അറേബ്യ (ഡെപ്യൂട്ടി സി ഇ ഒ), അബ്ദുല്‍ ഷരീഫ് പി- ഇന്ത്യ (ഡയറക്ടര്‍, എച്ച് ആര്‍), ഷര്‍ഷാദ് പുതിയങ്ങാടി- കുവൈത്ത് (ഡയറക്ടര്‍, സോഷ്യല്‍ വെല്‍ഫയര്‍), അസ്‌കര്‍ റഹ്മാന്‍- ഖത്തര്‍ (ഡയറക്ടര്‍, ഇവന്റ്‌സ്), താജുദ്ദീന്‍ മുല്ലവീടന്‍- ഖത്തര്‍ (ഡയറക്ടര്‍, മാര്‍ക്കറ്റിംഗ്), മുഹമ്മദ് യൂസുഫ് കൊടിഞ്ഞി- സൗദി അറേബ്യ (ഡയറക്ടര്‍, ക്വാളിറ്റി കണ്‍ട്രോള്‍) എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു.

2005ല്‍ ഖത്തറിലാണ് ഫോക്കസ് ഖത്തര്‍ എന്ന പേരില്‍ യുവജന സംഘടന രൂപീകരിച്ചത്. പിന്നീട് സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാന്‍, യു എ ഇ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് സംഘടന വ്യാപിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ എന്ന പുതിയ പേരില്‍ പുതിയ കമ്മിറ്റി ഇന്റര്‍നാഷണല്‍ കമ്മറ്റി നിലവില്‍ വന്നത്.
സി ഇ ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ഷമീര്‍ വലിയ വീട്ടില്‍ ഖത്തര്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനാണ്. മൂന്ന് തവണ ഖത്തര്‍ റീജിയണല്‍ സി ഇ ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുവൈത്ത് റീജിയണല്‍ സി ഇ ഒ ആയിരിക്കെ ഇന്റര്‍നാഷണല്‍ സി ഒ ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ഫിറോസ് കുവൈത്തിലെ ഇക്വേറ്റ് പെട്രോകെമിക്കല്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനും മികച്ച സംഘാടകനുമാണ്.
വിവിധ റീജിയണുകളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സൂമിലൂടെ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിവിധ റീജിയണല്‍ ഭാരവാഹികളായ ഹാരിസ് പി ടി, ജരീര്‍ വേങ്ങര, അബ്ദുറഹ്മാന്‍, അബ്ദുല്‍ വാരിഷ്, അജ്മല്‍ പുളിക്കല്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് നല്ലളം, ഡോ. ജാബിര്‍ അമാനി, മുഹമ്മദ് യൂസുഫ് കൊടിഞ്ഞി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സാമൂഹ്യ പുനര്‍നിര്‍മ്മിതിയില്‍ ധൈഷണികമായ ഇടപെടലുകളിലൂടെ മാനവികതക്ക് പ്രാമുഖ്യം നല്‍കുന്ന ആഗോള യുവജന കൂട്ടായ്മ ശക്തമായി രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഫോക്കസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ അജണ്ടകള്‍ നിശ്ചയിക്കുക എന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ യോഗം പ്രഖ്യാപിച്ചു.

