സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷന്റെ മൂന്നാം നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി

Web Desk
1 Min Read

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. അബുഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.

city exchange

നറുക്കെടുപ്പിലെ സമ്മാനാര്‍ഹര്‍ ഷാഹുല്‍ ഹമീദ്, സാഹിദ്, ബിജു ഒറ്റാലി ബാലന്‍ ബിജു, സല്‍മദീന്‍ മുഹമ്മദ്കുട്ടി എന്നിവരാണ് വിജയികളായത്.

സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പില്‍ നാല് വിജയികള്‍ക്കും അവസാന നറുക്കെടുപ്പില്‍ അഞ്ചു വിജയികള്‍ക്കുമാണ് ടൊയോട്ട റെയ്‌സ് കാര്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.

നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ച സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ മെഗാ പ്രൊമോഷനും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു. ഈ പ്രൊമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 17ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!