ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് അമീര്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അല്‍ മസ്രൂഅ പ്രദേശത്തുള്ള ഖത്തരി അമീരി സായുധ സേനയുടെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് (നോര്‍ത്തേണ്‍ സെക്ടര്‍) സന്ദര്‍ശിച്ചു.

city exchange

കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച അമീറിന് നിരീക്ഷണം, കമാന്‍ഡ്, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളെക്കുറിച്ചും സംയുക്ത പ്രവര്‍ത്തനങ്ങളുടെ സംവിധാനങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു.

അല്‍ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണം തടയുന്നതില്‍ ഖത്തരി അമീരി സായുധ സേനയുടെ വിജയത്തെക്കുറിച്ചും സൈന്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെക്കുറിച്ചും അമീറിനെ അറിയിച്ചു. ഖത്തരി സായുധ സേനയുടെ കാര്യക്ഷമതയെയും മാതൃരാജ്യത്തെ പ്രതിരോധിക്കാനുള്ള അവരുടെ സന്നദ്ധതയെയും അമീര്‍ പ്രശംസിച്ചു. രാജ്യത്തെ സൈനിക, സുരക്ഷാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസ്സന്‍ ബിന്‍ അലി അല്‍ താനി, നിരവധി മുതിര്‍ന്ന സൈനിക, സുരക്ഷാ നേതാക്കള്‍ എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!