നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയത്തില്‍ ഖത്തറില്‍ ആഘോഷം

Web Desk
0 Min Read

ദോഹ: നിലമ്പുര്‍ നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം പ്രവാസ ലോകത്തും ആഘോഷമായി. ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.

city exchange

ജനവിശ്വാസത്തിന്റെ പ്രകടനമായ വിജയം നിലമ്പൂരിന്റെ വികസനത്തിന് പുതിയ വഴികളൊരുക്കുമെന്നും പ്രവാസികളും ഈ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ അഭിപ്രായപ്പെട്ടു.

ചടങ്ങിന് ഇര്‍ഫാന്‍ പകര, അനീസ് വളപുരം, സലീം ഇടശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും മറ്റു ജില്ല ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!