പി ടി തോമസ് സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് കൈമാറി

Web Desk
1 Min Read

ദോഹ: അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് പി ടി തോമസിന്റെ നാമത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

city exchange

ആലുവ മുനിസിപ്പല്‍ ഓഫിസ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും ആലുവ മുനിസിപ്പല്‍ ചെയര്‍മാനുമായ എം ഓ ജോണ്‍ 2025 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ക്ക് വേണ്ടി പിതാവ് എം ഐ ഇസ്മായില്‍ ചടങ്ങില്‍ സഹായ ധനം സ്വീകരിച്ചു.

ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ട് ഷാഹിന്‍ മജീദ്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജോയ് പോള്‍, പരീത് പിള്ള, ആലുവ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി എച്ച് അസ്ലം എന്നിവര്‍ ആലുവയില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!