താരസംഘടന അമ്മയുടെ വാക്‌സിനേഷന്‍ ഡ്രൈവ് 27ന്

Web Desk
1 Min Read

കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഒപ്പമുള്ള സഹായികളെയും ആശ്രിതരേയും കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും ഉള്‍പ്പെടുത്തി ജൂണ്‍ 27ന് ഞായറാഴ്ച്ച കാലത്തു 10 മണി മുതല്‍ മൂന്നു വരെ കലൂര്‍ ദേശാഭിമാനി റോഡിലെ അമ്മ ആസ്ഥാന മന്ദിരത്തില്‍ ‘വാക്‌സിനേഷന്‍ഡ്രൈവ്’ നടത്തുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടു തവണകളായി പൂര്‍ണമായും നിലച്ച സിനിമ വ്യവസായത്തെപുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കിയാണ് അമ്മ വാക്‌സിനേഷന്‍ഡ്രൈവ് നടത്തുന്നത്. മുന്‍കൂര്‍ റജിസ്‌ട്രേഷനിലൂടെയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇനിയും വാക്സിന്‍ ചെയ്യാത്ത അംഗങ്ങളെയും രണ്ടാമത്തെ ഡോസിനു സമയമായവരെയും കണ്ടെത്തിയാണ് ഇത്തരം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊച്ചി അമൃത ആശുപത്രിയുടെ സഹകരണത്തോടെയാണ്അമ്മ ഈ ഉദ്യമത്തിന് മുന്‍കൈ എടുത്തിട്ടുള്ളത്.ഇതിനു വരുന്ന പൂര്‍ണ്ണമായ ചെലവ് ‘അമ്മ’ തന്നെയാണ് വഹിക്കുന്നത്. വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
60 വയസ്സിനു മുകളില്‍ വാക്‌സിന്‍ നല്‍കിക്കൊണ്ടിരുന്ന ആദ്യ ഘട്ടത്തിലും അംഗങ്ങള്‍ക്കായി കിന്റര്‍ മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയുമായി സഹകരിച്ചു ഇത്തരത്തിലൊരു ക്യാമ്പയിന്‍ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം സിനിമ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ‘അമ്മ’ വെച്ച നിര്‍ദ്ദേശത്തില്‍ സിനിമ വ്യവസായത്തിനു പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും ഒപ്പം ചിത്രീകരണത്തില്‍ സഹകരിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണെന്നും സിനിമ ചിത്രീകരണത്തിനുള്ള അനുമതി എത്രയും വേഗം നല്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!