സംസ്‌കൃതി ഖത്തര്‍ രക്തദാന ക്യാമ്പും ബ്ലഡ് ഡോണര്‍ ഫോറം ഉദ്ഘാടനവും

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ആറു വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ ആകും സംഘടിപ്പിക്കുക. സംസ്‌കൃതി ബ്ലഡ് ഡോണര്‍ ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

city exchange

ഡ്രൈവ് ടു ലിഫ്റ്റ് പള്‍സ് എന്ന ക്യാമ്പയിനില്‍ രക്ത ദാനത്തിനു കൂടാതെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് മാത്രമായും നല്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

രക്തദാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ https://forms.gle/1aHV9sB6NSAAkZ1VA എന്ന ഗൂഗിള്‍ ഫോമിലൂടെ പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രക്തദാതാക്കള്‍ക്ക് കുട്ടീസ് മെഡിക്കല്‍ കുട്ടീസ് കെയര്‍ പ്ലസ് കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 70088528, 55428328, 66107105 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!