

ദോഹ: ഖത്തറിലെ പ്രവാസി നേതാവിന്റെ വീട് ആക്രമിച്ചതില്‍ കെ എം സി സി ഖത്തര്‍ നാദാപുരം മണ്ഡലം കമ്മിറ്റി, കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രതിഷേധിച്ചു.

ഖത്തറിലെ സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കെ എം സി സിയുടെ സജീവ പ്രവര്‍ത്തകന്‍ ജമാല്‍ തൊട്ടില്‍പാലത്തിന്റെ കാവിലുംപാറയിലെ പൂക്കാടുള്ള മരുതുള്ള പറമ്പത്ത് വീട് രാത്രി പത്ത് മണിയോടുകൂടി പ്രദേശത്ത് ഒരുപറ്റം ക്രിമിനല്‍ സംഘമെത്തി അക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ജമാലിന്റെ ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സംഭവം നടന്നു കൊണ്ടിരിക്കെ പൊലീസിനെ വിളിച്ചെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സംരക്ഷണം ലഭിച്ചില്ല എന്നത് പക്ഷപാതപരമായ സമീപനത്തെയാണ് ചൂണ്ടികാണിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടാത്ത ഈയൊരവസ്ഥയില്‍ ജമാലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നാടും വീടും വിട്ട് വിദേശത്ത് കഴിയുന്ന പ്രവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങളെ നിലക്ക് നിര്‍ത്തി നാടിന്റെ സമാധാനവും പ്രദേശവാസികളുടെ സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് മണ്ഡലം കെ എം സി സി ആവിശ്യപ്പെട്ടു.
പ്രവാസികളുടെ ജീവനും കുടുംബത്തിനും സ്വത്തിനും സംരക്ഷണം ലഭിക്കാനാവശ്യമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി അറിയിച്ചു.

