

ദോഹ: ലുസൈല്‍ ബോളിവാര്‍ഡിലെ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ വെള്ളിയാഴ്ച വരെ നീട്ടി. തത്സമയ സംഗീതം, പരമ്പരാഗത പ്രകടനങ്ങള്‍, കാര്‍ണിവല്‍ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ബൊളിവാര്‍ഡിലെ ഈദ് ആഘോഷത്തിലുള്ളത്. സന്ദര്‍ശകര്‍ക്ക് ഭക്ഷണ സ്റ്റാളുകളില്‍ വിവിധ പാചകരീതികള്‍ ആസ്വദിക്കാനും അവസരമുണ്ട്.

19 മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗത്തിനും ജി സി സിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രോണ്‍ ഷോയ്ക്കും സാക്ഷ്യം വഹിക്കാന്‍ പൗരന്മാരും താമസക്കാരും അവന്യൂവില്‍ തടിച്ചുകൂടുന്നതിനാല്‍ ലുസൈല്‍ ബൊളിവാര്‍ഡില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ ജനക്കൂട്ടമാണുള്ളത്.
