ഖത്തര്‍ മ്യൂസിയംസ് എ ഐ ആര്‍ട്ട് ടൂറിന് തുടക്കമായി

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ സാംസ്‌കാരിക കാഴ്ചകളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ കലയും പൈതൃകവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് പുനര്‍നിര്‍വചിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കലാ യാത്രയായ ക്യു എം എ ഐ ആര്‍ട്ട് ടൂറിന് തുടക്കമായി.

city exchange

ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവുമായുള്ള പങ്കാളിത്തത്തിലൂടെ വികസിപ്പിച്ചെടുത്ത നൂതന അനുഭവം ഡിജിറ്റല്‍ അജണ്ട 2030ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഖത്തര്‍ മ്യൂസിയംസ് പറഞ്ഞു.

പുതിയ എഐ ആര്‍ട്ട് ടൂറിലൂടെ ഖത്തറിലെ മ്യൂസിയങ്ങള്‍, പൊതു ഇന്‍സ്റ്റാലേഷനുകള്‍, പൈതൃക സ്ഥലങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പുതിയ രീതിയില്‍ കണ്ടെത്താന്‍ സന്ദര്‍ശകരെ ക്ഷണിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യങ്ങളെയും മുന്‍ഗണനകളെയും കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു എഐ ആര്‍ട്ട് സ്‌പെഷ്യലിസ്റ്റുമായി ചാറ്റ് ചെയ്തുകൊണ്ട് അവരുടെ അനുഭവം ആരംഭിക്കാം.

ദോഹയിലുടനീളമുള്ള സ്ഥലങ്ങളുടെയും കലാസൃഷ്ടികളുടെയും ഇഷ്ടാനുസൃത തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന സവിശേഷവും വ്യക്തിഗതവുമായ റൂട്ട് എഐ ക്യൂറേറ്റ് ചെയ്യുന്നു. ഇത് ഉപയോക്താക്കളുടെ വ്യക്തിപരമായ താത്പര്യങ്ങളാണ് പ്രതിഫലിപ്പിക്കക.

- Advertisement -
Ad image

ഖത്തര്‍ മ്യൂസിയംസ് 20-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഖത്തറിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയെ കൂടുതല്‍ സമ്പന്നമാക്കുന്നതിനും ആഗോള പ്രേക്ഷകര്‍ക്ക് അത് പ്രാപ്യമാക്കുന്നതിനുമുള്ള രണ്ട് പതിറ്റാണ്ടുകളുടെ ശ്രമങ്ങളെയും ഈ ലോഞ്ച് അടയാളപ്പെടുത്തുന്നു.

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഖത്തറിന്റെ സാംസ്‌കാരിക യാത്രയുടെ 18 മാസം നീണ്ടുനില്‍ക്കുന്ന ആഘോഷമായ എവല്യൂഷന്‍ നേഷന്റെ ഭാഗമാണ് എഐ ആര്‍ട്ട് ടൂറിന്റെ ആരംഭം.

Share This Article
Leave a Comment
error: Content is protected !!