പൂവച്ചല്‍ ഖാദര്‍ പൂരസ്‌കാരം ഫൈസല്‍ അരിക്കാട്ടയിലിന്

Web Desk
1 Min Read

ദോഹ: 2025ലെ പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം തൃശ്ശൂര്‍ സ്വദേശിയും ഖത്തര്‍ പ്രവാസിയുമായ ഫൈസല്‍ അരിക്കാട്ടയില്‍ കരസ്ഥമാക്കി. പടിവാതിലില്‍ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഗാനരചനക്കാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്.

city exchange

പടിവാതിലില്‍ മ്യൂസിക്കല്‍ ആല്‍ബത്തിനു സംഗീതം നല്‍കിയ ലത്തീഫ് മാഹിയാണ് മികച്ച സംഗീത സംവിധായകന്‍. വണ്‍ 2 വണ്‍ മീഡിയ, ഗുല്‍മുഹമ്മദ് ഫൗണ്ടേഷന്‍, ഓക്‌സിജന്‍ പ്രൊഡക്ഷന്‍ എന്നിവ സംയുക്തമായി നിര്‍മിച്ച പടിവാതിലില്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി മുന്നറിയിരുന്നു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന സിനിമാ- ടെലിവിഷന്‍- മാധ്യമ പുരസ്‌കാര ചടങ്ങില്‍ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, സംഗീത സംവിധായകന്‍ കാവാലം ശ്രീകുമാര്‍, നിര്‍മാതാവ് രഞ്ജിത്ത്, അഭിനേതാക്കളായ സുധീര്‍ കരമന, മാല പര്‍വതി, ഐ ബി സതീഷ് എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിതരായിരുന്നു.

കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിന്റെ സ്മരണാര്‍ഥമാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!