
ദോഹ: ദുര്‍ബലര്‍ക്ക് ശക്തി പകര്‍ന്ന കമ്യൂണിസ്റ്റ് നേതാവാണ് വി എസ് അച്യുതാനന്ദന്‍. മുന്‍ മുഖ്യമന്ത്രിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ കേരള രാഷ്ട്രീയത്തിലെ മഹത്തായ പ്രതിഭാസം വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് നോര്‍ക്ക ഡയറക്ടറും എ ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ കെ മേനോന്‍ അറിയിച്ചു.

സത്യത്തിന്റെ വഴിയില്‍ എത്ര കഠിനതകളുണ്ടായാലും ഒറ്റ വഴിയിലാണ് നാം പോകേണ്ടത് എന്ന സന്ദേശം വി എസ് എപ്പോഴും പറയുമായിരുന്നു. രാഷ്ട്രീയവും ഭരണവും എങ്ങനെ മൂല്യപൂര്‍ണ്ണമായി നയിക്കാമെന്ന് അദ്ദേഹം നമ്മളെയെല്ലാം പഠിപ്പിച്ചു.

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തോടെ ഒരു വിപ്ലവ കാലഘട്ടം വിടപറയുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ. കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്ത മുഴുവന്‍ ജനതയ്‌ക്കൊപ്പവും ഗഹനമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
