പി പി ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ സി ഐ സി അനുശോചിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി പി ഹൈദര്‍ ഹാജിയുടെ നിര്യാണത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) അനുശോചനം രേഖപ്പെടുത്തി.

city exchange

ഖത്തറിലെ വിദ്യാഭ്യാസ- സാംസ്‌കാരിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിലപ്പെട്ട സംഭാവനയും നേതൃത്വവും നല്‍കിയ ഹൈദര്‍ ഹാജി സി ഐ സിയുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും അതിന്റെ വിവിധങ്ങളായ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ഖത്തര്‍ പ്രവാസി സമൂഹത്തിനു കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പി പി ഹൈദര്‍ ഹാജിയുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുകയും കുടുംബാംഗങ്ങളോടും ബന്ധുമിത്രാധികളോടും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി സി ഐ സി ഖത്തര്‍ പ്രസിഡന്റ് ഖാസിം ടി കെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!