
ആലുവ: കൊല്ലം ജില്ലയില്‍ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥി ഇലക്ട്രിക് ഷോക്കേറ്റ് മരിച്ച ദാരുണ സംഭവത്തെ തുടര്‍ന്നു ആലുവ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഗവണ്മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ, ഡി ഡി ഇ, ആര്‍ ആര്‍ ഡി, ഡി ഇ ഒ, എ ഇ ഒ എന്നിവര്‍ക്ക് കത്തു നല്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിര്‍ദ്ദേശ പ്രകാരമാണ് എം എല്‍ എ വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടാവശ്യപ്പെട്ട് കത്തു നല്‍കിയത്.
