
ദോഹ: ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഉമ്മന്‍ ചാണ്ടി ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സ്വപ്നക്കൂടിന്റെ ആദ്യ വീട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മേപ്പയ്യൂരില്‍ താക്കോല്‍ കൈമാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന് നിര്‍മിച്ചു നല്കിയ ആദ്യ വീടിന്റെ താക്കോല്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം പി കൈമാറി.

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത്, കെ പി സി സി എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. ഐ മൂസ, സത്യന് കടിയങ്ങാട്, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആര് ഷഹീന്, കെ എസ് യു കോഴിക്കോട് ജില്ല പ്രസിഡണ്ട് വി ടി സൂരജ്, ഇന്‍കാസ് ഖത്തര്‍ അഡ്വസൈറി ബോര്‍ഡ് ചെയര്മാന് സിദ്ദിഖ് പുറായില്‍, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര, ഡി സി സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ അശോകന്, രാജേഷ് കീഴരിയ്യൂര്‍, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ പി രാമചന്ദ്രന് മാസ്റ്റര്‍, മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി കെ അനീഷ് മാസ്റ്റര്‍, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡണ്ട് അനുരാഗ് കെ കെ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് വര്‍ക്കിങ് പ്രസിഡണ്ട് ഗഫൂര്‍ ബാലുശ്ശേരി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സൗഭിന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര ജനറല്‍ സെക്രട്ടറി മുജീബ് കെ പി നന്ദി പറഞ്ഞു.
ചടങ്ങിന് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് നേതാക്കളാരായ ബാബു ഇരിങ്ങത്ത്, അമീര്‍ കെ ടി, ഹാരിസ് കൊയിലാണ്ടി, ഹബീബ് വട്ടോളി, സജീവന് ഒടിയില്‍, ബാബു ചെറുവണ്ണൂര്‍, സജിത്ത് അബ്ദുള്ള, ജാഫര്‍ നന്മണ്ട, ആരിഫ് പയന്തോങ്ങ്, അഫ്സല് വാണിമേല്‍, രാമകൃഷ്ണന് വട്ടങ്കണ്ടി, സദ്ദാം, നിസാര്‍ ഫിദ, ഷമീര്‍ കൊടുവള്ളി, സജാദ് എലത്തൂര്‍ മണ്ഡലം, ബൂത്ത് കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാരും ഭാരവാഹികളും നേതൃത്വം നല്കി. നാട്ടില്‍ അവധിക്ക് എത്തിയ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് അംഗങ്ങളും നാട്ടുകാരും ചടങ്ങില്‍ പങ്കാളികളായി.

