സെപ്റ്റംബറില്‍ ഈര്‍പ്പം കൂടും; മഴമേഘങ്ങള്‍ക്കും സാധ്യത

Web Desk
1 Min Read

ദോഹ: ശരത്കാലത്തിന്റെ ആദ്യ മാസമായ സെപ്റ്റംബറില്‍ അ്ന്തരീക്ഷ ഈര്‍പ്പം കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രതിമാസ കാലാവസ്ഥാ വിവര ഗൈഡില്‍ പറഞ്ഞു.

city exchange

കാലാവസ്ഥ നേരിയതായി മാറാന്‍ തുടങ്ങുമെന്നും മേഘങ്ങളുടെ വര്‍ധനവ് മൂലം മഴയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടാകാമെന്നും അറിയിച്ചു. മഴയ്ക്കും ഇടിമിന്നലിനും ഉച്ചക്കു ശേഷമാണ് സാധ്യത കൂടുതല്‍.

ഈ മാസത്തെ കാറ്റ് പ്രധാനമായും കിഴക്കന്‍ ദിശയില്‍ നേരിയതോ മിതമായതോ ആയ വേഗതയില്‍ ആയിരിക്കും. സെപ്റ്റംബറിലെ ശരാശരി താപനില ഏകദേശം 33.1 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില 1964-ല്‍ 20.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അതേസമയം ഏറ്റവും ഉയര്‍ന്ന താപനില 2001-ല്‍ 46.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

- Advertisement -
Ad image

കഴിഞ്ഞ ആഴ്ച ഖത്തര്‍ കലണ്ടര്‍ ഹൗസ് സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയം അറിയിച്ചിരുന്നു. ഇത് ഖത്തറിലും ജി സി സി രാജ്യങ്ങളിലും സുഹൈല്‍ സീസണിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു.

സുഹൈലിന്റെ പ്രത്യക്ഷീകരണം പരമ്പരാഗതമായി കാലാവസ്ഥ ക്രമേണ മിതമാകുന്നതിന്റെയും ചുട്ടുപൊള്ളുന്ന വേനല്‍ക്കാല കാറ്റിന്റെ അവസാനത്തിന്റെയു, തണുത്ത രാത്രികള്‍, കുറഞ്ഞ പകലുകള്‍, മഴയുടെ സാധ്യത എന്നിവയിലൂടെ കാലാനുസൃതമായ മാറ്റത്തിന്റെ ആരംഭത്തിന്റെയും സൂചനയായി കണക്കാക്കപ്പെടുന്നു.

Share This Article
Leave a Comment
error: Content is protected !!