
തേഞ്ഞിപ്പലം: ബഹുരാഷ്ട്രകമ്പനിയായ ഇറാം ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് നേതൃത്വവും സാമൂഹിക ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ സെപ്തംബര്‍ 11 വ്യാഴാഴ്ച രാവിലെ പത്തരക്ക് കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ പ്രഭാഷണം നടത്തുന്നു. സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് ആണ് സംഘാടകര്‍.

കൊമേഴ്സ്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷന് മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംരംഭകത്വമനസ്സുള്ളവര്ക്കും ഏറെ പ്രയോജനകരമായിരിക്കും പ്രഭാഷണമെന്ന് സംഘാടകര്‍ അറിയിച്ചു.
