

കൊച്ചി: എറണാകുളം അസംബ്ലി നിയോജകമണ്ഡലം എം എല്‍ എ ടി ജെ വിനോദിന്റെ മാതാവ് സെലിന്‍ ജോസഫ് നിര്യാതയായി. വ്യാഴാഴ്ച വൈകിട്ട് നാല് മണി മുതല്‍ തമ്മനം നാരോത്ത് റോഡിലുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു സൗകര്യപ്പെടുത്തിയിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍.

