തണലോണം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: മലയാളികളുടെ ആഗോള സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജഗിരി ഹോപ്പ് ഇന്ത്യയില്‍ അമ്മമാര്‍ക്കൊപ്പം ‘തണലോണം’ സംഘടിപ്പിച്ചു. എഴുത്തുകാരി ടി ടി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

city exchange

ജില്ലാ ചെയര്‍മാന്‍ കെ എം കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വര്‍ഗീസ് ഓണസന്ദേശം നല്‍കി. സംസ്ഥാന ചെയര്‍മാന്‍ ഷാജി ഇടപ്പള്ളി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി രഞ്ജിത്ത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

അഡ്വ. കെ എസ് ശ്രീജ, ജെന്‍സി അനില്‍, സോഫി ജോസഫ്, ഷംല നസീര്‍, ലില്ലി, ഷംല താഹ, ആന്‍ മരിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍ പാട്ടും ഗാനാലാപനവും ഓണസദ്യയും സംഘടിപ്പിച്ചു. ചടങ്ങില്‍ അമ്മത്താരാട്ടിന്റ ചാരിറ്റി പ്രവര്‍ത്തകര്‍ക്കുള്ള ആദരവ് ഗ്രേസി വര്‍ഗീസിന് സ്ഥാപക മുംതാസ് ഷറഫ് സമ്മാനിച്ചു.

Share This Article
Leave a Comment
error: Content is protected !!