
ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ പി ഡബ്ല്യൂ ഡി റോഡുകള്‍ കുണ്ടുംകുഴിയുമായി സഞ്ചാരയോഗ്യമല്ലാതായ സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ശ്രമഫലമായി 99 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി എം എല്‍ എ അറിയിച്ചു.

ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു.

എടത്തല- തായ്ക്കാട്ടുക്കര റോഡ്, എടത്തല- പേങ്ങാട്ടുശ്ശേരി റോഡ്, മൂന്നാം മൈല്‍ എവി റോഡ്- കിഴക്കമ്പലം റോഡ്, പൂക്കാട്ടുപടി ലൂപ്പ് റോഡ്, ഇടപ്പള്ളി- മുവാറ്റുപുഴ റോഡ്, കുഴിവേലിപ്പടി- വെട്ടിക്കുഴ റോഡ്, എന്‍ എ ഡി- എച്ച് എം ടി റോഡ്, നസ്രത്ത് കാര്‍മ്മല്‍ റോഡ്, പള്ളിക്കവല ആയുര്‍വേദ ഡിസ്പെന്‍സറി റോഡ്, ആലുവ- മൂന്നാര്‍ റോഡ്, ആലുവ- വരാപ്പുഴ റോഡ് എന്നിവയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്ന റോഡുകള്‍.
