കെ പി എ ക്യു ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു) മെഗാ പൂക്കള മല്‍സരവും ഓണാഘോഷവും സമാപിച്ചു.
ലുലു ഹെപ്പര്‍ മാര്‍ക്കറ്റ് ബര്‍വ സിറ്റിയില്‍ വെച്ചായിരുന്നു ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്.

city exchange

മെഗാ പൂക്കള മത്സരത്തില്‍ ഖത്തറിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് യഥാക്രമം 2500 റിയാല്‍, 1500, 1000 റിയാല്‍ ആയിരുന്നു. റിയാദ മെഡിക്കല്‍ സെന്റര്‍ ആണ് പൂക്കളമല്‍സത്തിന്റെ മുഖ്യ പ്രായോജകര്‍.

ഓണ സദ്യയ്ക്ക് കെ പി എ ക്യു അംഗങ്ങളും അവരുടെ കുടുംബങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. പൂക്കള മല്‍സരത്തില്‍
ഒന്നാം സ്ഥാനം ടീം ക്യു സി എസ് ടിയും രണ്ടാം സ്ഥാനം ടീം പേളും മൂന്നാം സ്ഥാനം ടീം സംസ്്കൃതി ഖത്തറും കരസ്ഥമാക്കി.

ലാസ ഇവന്റ്‌സ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഓണച്ചമയം സംഗീത പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മെഗാ പൂക്കള മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് അല്‍താഫ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് (ഡി റിംഗ്) മാനേജര്‍ മുഹൈം നഹ, കെ പി എ ക്യു പ്രസിഡന്റ് ഷമീര്‍ കെ പി, ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ്, ട്രഷറര്‍ ഷൗക്കത്ത്, മറ്റു ഭാരവാഹികളായ വാസു വാണിമേല്‍, ഷാജി പിവീസ്, അബ്ദു റഹിം പി കെ, ഭരത് ആനന്ദ്, ആര്‍ കെ സമസ്യ, കൃഷ്ണകുമാര്‍, റജിലേഷ് എ വി, റയീസ് ഹമീദ്, ഫെമി ഗഫൂര്‍, സ്മൃതി എന്നിവര്‍ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!