
ദോഹ: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍ അലുമ്‌നി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ എഞ്ചിനീയേഴ്‌സ് സമ്മിറ്റ് (ക്വസ്റ്റ്) 2025ന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഫോളോ-അപ്പ് പ്രസ് ബ്രീഫിംഗ് നടന്നു. ‘പ്രോജക്റ്റ് മാനേജ്‌മെന്റിലും എഞ്ചിനീയറിംഗിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്നതാണ് ഈ വര്‍ഷത്തെ സമ്മിറ്റിന്റെ വിഷയം.

യോഗത്തില്‍ ക്വസ്റ്റ് 2025ന്റെ ഔദ്യോഗിക ടീസര്‍ വീഡിയോ പുറത്തിറക്കി. ടോമി വര്‍ക്കി, ജോണ്‍ ഇ ജെ, ഫൈസല്‍, സിബില്‍ സജീത്, ഡോ. ഗോപാല്‍ ഹരി, ദിലീപ് എന്നിവര്‍ സംസാരിച്ചു.
