
ദോഹ: ഗ്രാന്‍ഡ് മാളിന്റെ ഏഷ്യന്‍ ടൗണിലെ ഷോറൂമിന്റെ 12-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി ഇ ഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, മറ്റു സീനിയര്‍ മാനേജ്മെന്റ് അംഗങ്ങളും ആഘോഷ വേളയില്‍ പങ്കെടുത്തു.

ഇതിനോടകം തന്നെ റീട്ടയ്ല്‍ രംഗത്ത് ഒട്ടനവധി പ്രമോഷനുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും അവതരിപ്പിച്ച ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുള്ളത്. ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 12ന് വണ്‍ ഡേ മെഗാ ഡീലിന്റെ ഭാഗമായി 1000 റിയലിന്റെ സാധനങ്ങള്‍ വാങ്ങുന്ന ആദ്യത്തെ 50 പേര്‍ക്ക് സാംസങ് എ07 മോഡല്‍ ഫോണ്‍ വെറും 12 റിയാലിന് ലഭ്യമാക്കിയിരുന്നു. അതേസമയം 1 റിയാല്‍ മുതല്‍ 12 റിയാല്‍ വരെ വിലയിലുള്ള അത്യാകര്‍ഷകമായ ഓഫറുകള്‍ എല്ലാ വിഭാഗങ്ങളിലുമായി ഈ വണ്‍ ഡേ പ്രൊമോഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയര്, ലൈഫ് സ്റ്റൈല്‍, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി, മൊബൈല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ എല്ലാ ഗ്രാന്‍ഡ് സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്.
ആനിവേഴ്സറിയുടെ ഭാഗമായി കിഡ്സ് കാര്‍ണിവല്‍, ഹല്‍വ ഫെസ്റ്റ്, അറേബ്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ സ്പെഷ്യല്‍ ഓഫര്‍ ക്യാമ്പയ്ന്സും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ അറിയിച്ചു.
എല്ലാ ഓഫറുകള്‍ക്കും പുറമെ ഖത്തറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ ഗ്രാന്‍ഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളില് നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് വെന്യൂ കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഉണ്ട്.
ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മനസിലാക്കി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.

