ഖത്തര്‍ എന്‍ജിനിയേഴ്‌സ് സമ്മിറ്റ് ആന്റ് ടെക്‌നോളജി ഫോറം സമാപിച്ചു

Web Desk
1 Min Read

ദോഹ: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് തൃശൂര്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന (ക്യു ജി ഇ ടി) ഖത്തര്‍ ചാപ്റ്റര്‍ ആതിഥേയത്വം വഹിച്ച ഖത്തര്‍ എന്‍ജിനീയേഴ്സ് സമ്മിറ്റ് ആന്റ് ടെക്നോളജി ഫോറം (ക്യുഇഎസ്ടി 2025) സമാപിച്ചു. നയതന്ത്രജ്ഞര്‍, വ്യവസായ നേതാക്കള്‍, എഞ്ചിനീയറിംഗ് പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ 300ലധികം പ്രതിനിധികള്‍ പങ്കെടുത്തു.

city exchange

ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധികള്‍, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണലുകള്‍ കൗണ്‍സില്‍ (ഐ ബി പി സി) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഇന്ത്യന്‍ എംബസിയുമായി അഫിലിയേറ്റ് ചെയ്ത മറ്റ് ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. എഞ്ചിനീയറിംഗ് രീതികളിലും പ്രോജക്ട് നിര്‍വ്വഹണത്തിലും കൃത്രിമബുദ്ധിയുടെ പരിവര്‍ത്തനാത്മക സ്വാധീനം പര്യവേക്ഷണം ചെയ്യുന്നതിനുള്ള വേദിയായി ഉച്ചകോടി പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ടോമി വര്‍ക്കി, മുഹമ്മദ് ഫൈസല്‍, ഡോ. സൗരഭ് മിശ്ര, ഹെഷാം എല്‍കൗഹ, സുശാന്ത് കുരുണത്തില്‍, ഷിജാസ് അബ്ദുള്ള, നാഗി റെഡ്ഡി ബൊമ്മറെഡ്ഡി, ജോണ്‍ ഇ ജെ, ഗോപു രാജശേഖര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!