എന്‍ജിനിയേഴ്‌സ് ഡേ ആഘോഷിച്ചു

Web Desk
1 Min Read

ദോഹ; ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) (ഐഇഐ) ഖത്തര്‍ ചാപ്റ്റര്‍ 58-ാമത് എന്‍ജിനീയേഴ്‌സ് ഡേ ആഘോഷിച്ചു. എണ്ണ- വാതക മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ പ്രമുഖരുമായ 350ലധികം അംഗങ്ങള്‍ ഉള്‍പ്പെടെ അനേകം പ്രതിഭകള്‍ ചടങ്ങില്‍ പങ്കെടുത്തു.

city exchange

അബ്ദുല്‍ സത്താര്‍, അബ്ദുല്‍ സമീര്‍, ഇന്ത്യന്‍ എംബസി ഉപമിഷന്‍ മേധാവി സന്ദീപ് കുമാര്‍, അറ്റാഷെ (വാണിജ്യം) ദീപക് പുന്ദീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐ ബി പി സി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ ജെ കെ മേനോന്‍, ഡോ. അബ്ദുല്ല അല്‍ വഹേദി, അബ്ദുല്ല ബഷാഹില്‍, ഖാലിദ് ഫഖ്രൂ, ജാബര്‍ അല്‍ ഏജി, അബ്ദുല്ല അല്‍ ഹമ്മാദി, അഹമ്മദ് ജാസിം അല്‍ ജോലോ, സാക്കി അഹമ്മദ്, ഹസന്‍ എന്നിവര്‍ പങ്കെടുത്തു.

ഐഈഐ വിമണ്‍സ് വിംഗ് എഞ്ചിനീയേഴ്‌സ് ഡേയുടെ ഭാഗമായി വിദ്യാര്‍ഥികളില്‍ സാങ്കേതിക ചിന്തയും നവോത്ഥാനവും പ്രോത്സാഹിപ്പിക്കുന്ന ടെക് ഫെസ്റ്റ് ടോക് ഫെസ്റ്റ് ഇന്റര്‍സ്‌കൂള്‍ മത്സരം സംഘടിപ്പിച്ചു.

ഖത്തറിലെ 11 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 50 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!