സാമൂഹ്യ സേവനം വിശ്വാസികളുടെ ബാധ്യത: നിസാര്‍ സഖാഫി

Web Desk
1 Min Read

ദോഹ: സാമൂഹിക സേവനം വിശ്വാസികളുടെ ബാധ്യതയാണെന്നും വളര്‍ന്ന് വരുന്ന തലമുറ ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട് പറഞ്ഞു. ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ ഓപ്പറേഷന്‍ അഫയേഴ്സ് ഡയറക്ട്രേറ്റ് ‘ലെന്‍സ്’ എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

സാമൂഹ്യ ജീവിയായ മനുഷ്യന്‍ തന്റെ ചുറ്റുപാടുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേദന അനുഭവിക്കുന്നവര്‍ക്ക് താങ്ങാവുകയും വേണം. ഐ സി എഫ് നടത്തുന്ന ബഹുമുഖ പദ്ധതികള്‍ ഈ ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ കാലത്ത് കേരളത്തിലെ അത്യാവശ്യമായ മൂന്ന് കേന്ദ്രങ്ങളില്‍ സൗജന്യ ഓക്‌സിജന്‍ പ്ലാന്റ് ഐ സി എഫ് സ്ഥാപിച്ചു നല്‍കിയിരുന്നു. ഇക്കാലത്തു ഭക്ഷണത്തിനും താമസത്തിനും പ്രയാസമനുഭവിച്ച പ്രവാസികളായ നിരവധി ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കാനും നാട്ടിലേക്ക് പോകാന്‍ സൗജന്യ ടിക്കറ്റ് നല്‍കി നിരവധി ആളുകള്‍ക്ക് ആശ്വാസം പകരാനും ഐ സി എഫിന് സാധിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുള്ള ആയിരം കുടുംബങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിയും ഐ സി എഫ് നടപ്പാക്കി വരുന്നു.

ഓണ്‍ലൈനില്‍ നടന്ന ശില്‍പശാലയില്‍ ഐ സി എഫ് ഖത്തര്‍ സംഘടനാകാര്യ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. പി ആര്‍ ആന്റ് മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി ഉമര്‍ കുണ്ടുതോട് നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!