പി എം ശ്രീ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Web Desk
1 Min Read

ആലുവ: പി എം ശ്രീ കരാര്‍ ഒപ്പ് വെച്ചതിലൂടെ കേരളത്തിലെ വിദ്യാഭ്യാസ നയം കാവി വത്ക്കരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

city exchange

പിണറായിയും മോഡിയും ഭായി ഭായിമാരാണെന്നും കേരള ജനതയെ ഒറ്റു കൊടുത്ത പിണറായിയെ കേരള നാട് തിരിച്ചറിഞ്ഞെന്നും ആത്മാഭിമാനമുള്ള സി പി ഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്ന് പുറത്ത് വരണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, ബ്ലോക്ക് പ്രസിഡന്റുമാരായ പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, സിദ്ധീഖ് മീന്ത്രക്കല്‍, എം എസ് സനു, അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, സക്കീര്‍ എം എ, മുഹ്‌സീന, ഇജാസ് എടയപ്പുറം, വിജേഷ്, എം എ മുനീര്‍, എം എ ഹാരിസ്, താഹിര്‍ എം എ, ജി മാധവന്‍ കുട്ടി, ഗൗരി, ഷൈമോന്‍, ആഷല്‍ പി എച്ച്, അക്‌സര്‍ അമ്പലപ്പറമ്പ്, ജോബി, ഫൈസല്‍ ഖാലിദ്, അഫ്‌സല്‍, നിജാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!