
കൊച്ചി: മാത്യു തോമസിനെ നായകനാക്കി നവാഗതനായ നൗഫല്‍ അബ്ദുള്ള ഒരുക്കിയ ഹൊറര്‍ കോമഡി ത്രില്ലര്‍ ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്’ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം ആരംഭിച്ചു. ഫാന്റസി എലമെന്റുകള്‍ ചേര്‍ത്തിണക്കി തയ്യാറാക്കിയ ചിത്രം കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നെല്ലിക്കാംപൊയില്‍ എന്ന സാങ്കല്‍പിക ഗ്രാമത്തെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ അതിര്‍ത്തി ഗ്രാമത്തിലെ പ്രണയവും സൗഹൃദവുമൊക്കെയായി പതിഞ്ഞ താളത്തില്‍ കഥ പറയുന്ന ചിത്രം ബാംഗ്ലൂരില്‍ പഠിക്കുന്ന ശ്യം (മാത്യു തോമസ്) എന്ന ചെറുപ്പക്കാരന്റെ വോയ്‌സ് ഓവറിലൂടെയാണ് ആരംഭിക്കുന്നത്.

മിത്തുകളിലും അദൃശ്യശക്തികളുടെ സാന്നിധ്യത്തിലുമൊക്കെ ആഴത്തില്‍ വിശ്വാസമുള്ള ഗ്രാമീണര്‍ക്ക് പൊതുവായുള്ള ഒന്ന് ഭയമാണ്. ഈ ഭയത്തിനിടയിലേക്ക് ഗ്രാമവാസികളുടെ ജീവിതത്തിലേക്ക് എത്തുന്ന രാത്രി സഞ്ചാരിയായ കുതിരക്കാലുക ഭീകരരൂപം അവരുടെ ജീവിതത്തിനു തന്നെ ഭീഷണിയാകുന്നു.
അത്തരത്തിലുള്ള പുതിയ ഒരു സാന്നിധ്യത്തെക്കുറിച്ചുള്ള അനുഭവ കഥകളിലേക്കാണ് ശ്യാം ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വണ്ടിയിറങ്ങുന്നത്.

പൊതുവെ ഇരുട്ടിനെ പേടിയുള്ള ശ്യാമിന് കൂട്ടുകാര്‍ക്കൊപ്പം ആ ദുര്‍സാന്നിധ്യത്തിനെ ഗ്രാമത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ നേരിട്ട് ഇറങ്ങേണ്ടിവരികയാണ്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തിന്റേത് കൂടിയായി മാറുന്ന ധൈര്യപൂര്‍വ്വമുള്ള ആ പരിശ്രമത്തിന്റെ കഥയാണ് നൈറ്റ് റൈഡേഴ്‌സ്. ഇരുട്ടിനെ ഭയക്കുന്ന നായകന്‍ ശ്യാമിനു രാത്രി സഞ്ചാരിയായ കുതിരക്കാലനെ പിടിച്ചുകെട്ടാനാകുമോ ഇല്ലയോ എന്നതാണ് സിനിമയുടെ സസ്‌പെന്‍സ്.
ഹൊറര്‍ കോമഡിക്ക് അനുയോജ്യമായ വിധത്തിലുള്ള നെല്‍പാടങ്ങളും മലനിരകളുമൊക്കെയുള്ള കഥപശ്ചാത്തലമാണ് പാലക്കാടന്‍ ഗ്രാമീണതയില്‍ നൗഫല്‍ അബ്ദുള്ള സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ചിത്രം ഫ്രഷ് ആയ ഒരു വിഷ്വല്‍ എക്‌സ്പീരിയന്‍സ് കൂടിയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. നേഹ നായരും യാക്‌സണ്‍ ഗ്യാരി പെരേരയും ചേര്‍ന്നൊരുക്കിയ പശ്ചാത്തല സംഗീതം ചിത്രം കൂടുതല്‍ ഉദ്വേഗഭരിതമാക്കുന്നുണ്ട്.
ശ്യാമിന്റെ സുഹൃത്തുക്കളായ രാജേഷേട്ടനായി എത്തിയ ശരത് സഭയും കണ്ണനായി എത്തിയ റോഷന്‍ ഷാനവാസും മികച്ച പ്രകടനം കാഴ്ച വച്ചു. കോമഡിയും ഭയവുമൊക്കെ നന്നായി അനുഭവപ്പെടുത്തുന്ന കെമിസ്ട്രി ആയിരുന്നു ഈ മൂവര്‍ സംഘത്തിന്റേത്. ശ്യാമിന്റെ പ്രണയിനി ദിവ്യയായി എത്തിയ മീനാക്ഷി ഉണ്ണികൃഷ്ണന്‍ പ്രകടനം മികച്ചതാണ്. അബു സലിം, വിഷ്ണു അഗസ്ത്യ എന്നിവരും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മികച്ച സിനിമാറ്റോഗ്രഫിയാണ് ചിത്രത്തിന്റേത്. ജ്യോതിഷും എ വി സുനുവും ചേര്‍ന്നൊണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടു മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും തിരക്കഥയിലുണ്ട്. നൗഫല്‍ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
സിനിമയിലെ ഗാനങ്ങള്‍ക്കും തിരക്കഥയ്ക്കും സംവിധാനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ഒട്ടും ലാഗ് അടിപ്പിക്കാതെ വളരെ ഫ്രഷ് ആയിട്ടുള്ള തീം ആണെന്നും മാത്യു തോമസിന്റെ പ്രകടനം മികച്ചതാണെന്നും പ്രേക്ഷക അഭിപ്രായം ഉണ്ട്.

