കോളജ് ഫീസടക്കാന്‍ വൈകിയതിലെ സമ്മര്‍ദ്ദം; നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Web Desk
1 Min Read

മംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി മംഗളൂരുവിലെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. ചിറ്റാരിക്കല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ ജാന്‍സിയുടെ മകള്‍ നിന സതീഷ് (19) ആണു മരിച്ചത്.

city exchange

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ശുചിമുറിയുടെ വെന്റിലേഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന മറ്റു വിദ്യാര്‍ഥികള്‍ കണ്ടയുടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കിയെങ്കിലും ബുധനാഴ്ച മരിക്കുകയായിരുന്നു. അമ്മ ജാന്‍സി ചെറുപുഴയിലെ കടയില്‍ ജോലി ചെയ്താണു മകളെ പഠിപ്പിക്കുന്നതും കുടുംബം പുലര്‍ത്തുന്നതും.

സാമ്പത്തിക പ്രയാസം കാരണം നിനയുടെ ഫീസ് അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഫീസ് അടക്കാന്‍ കഴിയാത്തതിലെ മനഃപ്രയാസമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു പൊലീസ് പറയുന്നത്. ഫീസ് വൈകിയതിനു കോളജ് അധികൃതരും അഡ്മിഷന്‍ ഏജന്റും മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഫീസ് അടയ്ക്കാന്‍ സാവകാശം ചോദിച്ചെങ്കിലും അഡ്മിഷന്‍ ഏജന്റ് അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ പറഞ്ഞു. അലീന, ആല്‍ഫ്രഡ് എന്നിവര്‍ സഹോദരങ്ങളാണ്.

- Advertisement -
Ad image

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ പ്രൊഫഷണലുകളില്‍ നിന്ന് ഉപദേശം തേടുന്നത് സഹായകരമാകും. മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം തേടാന്‍ ദിശയുടെ 1056 (ടോള്‍ഫ്രീ), 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്)

Share This Article
Leave a Comment
error: Content is protected !!