വിശ്വാസ വിശുദ്ധി കുടുംബ ജീവിതത്തെ സംതൃപ്തമാക്കും: ഡോ. ജൗഹര്‍ മുനവ്വിര്‍

Web Desk
1 Min Read

ദോഹ: സമൂഹത്തില്‍ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് കോട്ടം തട്ടുന്നുവെന്ന ആശങ്ക ഉയരുന്നതില്‍ സോഷ്യല്‍ മീഡിയയുടെയും മൊബൈലിന്റെയും അഡിക്ഷനുകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് ഡോ. ജൗഹര്‍ മുനവ്വിര്‍ പ്രസ്താവിച്ചു. ലിബറലിസത്തിന്റെ പേരില്‍ ഇസ്ലാമിക വസ്ത്രധാരണം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

city exchange

പ്രവാസികളായ മാതാപിതാക്കളുടെ റിമോട്ട് പാരന്റിംഗ് കൃത്യമായി നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കമില്ലായ്മയും ആസൂത്രണത്തിന്റെ അഭാവവും പ്രവാസി കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ഭര്‍ത്താവിന്റെ സാമ്പത്തിക ഭദ്രത മനസ്സിലാക്കാതെ ജീവിക്കുന്ന ഭാര്യയും കുട്ടികളും പലപ്പോഴും കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുന്നുണ്ട്. ജോലിക്കാരായ മാതാപിതാക്കള്‍ അവരുടെ തിരക്കുകള്‍ക്കിടയില്‍ മക്കള്‍ മാനസികമായി അനാഥരാകുന്നുവോ എന്നത് സ്വന്തത്തോട് ചോദിക്കണമെന്നും ഉദാഹരണ സഹിതം അദ്ദേഹം സദസ്യരെ ഉണര്‍ത്തി.

സമൂഹത്തില്‍ വിവാഹമോചനം സാധാരണമാകുന്നതും അത് ആഘോഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യപ്പെടണം. ഡിപ്രഷനും സ്ട്രസും എങ്ങനെ ഇല്ലാതാക്കാമെന്നതിന് ഇസ്ലാമിക പരിപ്രേക്ഷത്തില്‍ നിന്ന് ചര്‍ച്ചകള്‍ ഉയരണം. ഇങ്ങനെ എല്ലാ വിഷയങ്ങളും കുടുംബത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇസ്ലാമിക മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയുടെ പ്രാധാന്യവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

- Advertisement -
Ad image

കുടുംബമെന്ന സംവിധാനത്തില്‍ പടരുന്ന ഇത്തരം ജീര്‍ണ്ണതകള്‍ പുതു തലമുറയെ വിവാഹമെന്ന സങ്കല്‍പ്പത്തില്‍ നിന്ന് തന്നെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുന്നത് സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബിന്‍ സൈദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം പ്രതിനിധി അബ്ദുറഷീദ് അല്‍ കൗസരി, കെ ടി ഫൈസല്‍ സലഫി, മുജീബുറഹ്മാന്‍ മിശ്ക്കാത്തി, സലു അബൂബക്കര്‍, സ്വലാഹുദ്ധീന്‍ സ്വലാഹി, മുഹമ്മദലി മൂടാടി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!